അഴിമതി ആരോപണം; കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

0
29

 

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം.

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.