ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യം അ​ഞ്ച് ല​ഷ്ക​ർ-​ഇ-​ത്വ​യ്ബ ഭീ​ക​ര​രെ വ​ധി​ച്ചു, ഏറ്റുമുട്ടൽ തുടരുന്നു

0
35

 

ജ​മ്മു കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം അ​ഞ്ച് ല​ഷ്ക​ർ-​ഇ-​ത്വ​യ്ബ ഭീ​ക​ര​രെ വ​ധി​ച്ചു. ല​ഷ്ക​ർ ജി​ല്ലാ ക​മാ​ൻ​ഡ​ർ നി​ഷാ​സ് ലോ​ണും ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​നും കൊ​ല്ല​പ്പെ​ട്ടു.പു​ൽ​വാ​മ​യി​ലെ രാ​ജ്പോ​ര​യി​ൽ ഹ​ൻ​ജാ​നി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

ര​ഹ​സ്യ​വി​വ​ര​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു സൈ​ന്യ​ത്തി​നു​നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.