രാജ്യദ്രോഹക്കേസ്; ആയിഷ സുൽത്താനയ്ക്ക് നോട്ടീസ്

0
14

 

 

രാജ്യദ്രോഹ പരാമർശം നടത്തിയ കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സിനിമാ പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് നോട്ടീസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

ആയിഷ സുൽത്താന നടത്തിയ കൊവിഡ് ബയോവെപ്പൺ പരാമർശത്തെ തുടർന്ന് ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. ക്രിമിനൽ നടപടി ചട്ടത്തിലെ അറസ്റ്റ് നിർബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസ് കവരത്തി പൊലീസ് ആയിഷ സുൽത്താനയ്ക്ക് നൽകി.