പുനലൂർ മൂവാറ്റുപുഴ ഹൈവേ ഒക്ടോബറിനകം പൂർത്തിയാക്കണം: നിർദേശം നൽകി മുഹമ്മദ് റിയാസ്

0
73

 

പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമാണം ഒക്ടോബറിനകം പൂർത്തിയാക്കാൻ നിർദേശം നൽകി പൊതുമരാമത്ത് മുഹമ്മദ് റിയാസ്. പ്രശ്നങ്ങൾ പരിഹരിച്ച് നിർദിഷ്ട വീതിയിൽ തന്നെ റോഡ് പണി നടത്താൻ കോന്നിയിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായി. നിർമാണ പുരോഗതി ഓരോ മാസവും എംഎൽഎമാർ വിലയിരുത്തും.

പുനലൂർ – മൂവാറ്റുപുഴ ഹൈവേ കടന്നുപോകുന്ന പത്തനംതിട്ട ജില്ലയിലെ കോന്നിയിലും റാന്നിയിലുമാണ് പൊതുമരാമത്ത് മന്ത്രി സന്ദർശനം നടത്തിയത്. മുവാറ്റുപുഴ മുതൽ പൊൻകുന്നം വരെ വേഗത്തിൽ പണി പൂർത്തിയായെങ്കിലും ബാക്കിയുള്ള 82 കിലോമീറ്ററിലെ റോഡ് നിർമാണത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നിരുന്നു.

നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി ഒക്ടോബറിനകം പണി പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ നിർദേശം നൽകി. പരാതികൾ വേഗത്തിൽ പരിഹരിക്കാനും മാസംതോറും എംഎൽഎമാരുടെ നേതൃത്വത്തിൽ പുരോഗതി വിലയിരുത്താനും തീരുമാനമായി.