ചൈനയിൽ നിന്നുള്ള രണ്ടാമത്തെ വാക്സിനും ലോകാരോഗ്യ സംഘടന അനുമതി നൽകി

0
49

ചൈനയിൽ നിന്നുള്ള രണ്ടാമത്തെ വാക്‌സീനായ സിനോവാക്‌നും ലോകാരോഗ്യ സംഘടന അനുമതി നൽകി. സിനോവാക് ബയോടെക് ലിമിറ്റഡിന്റെ കോവിഡ് വാക്‌സീന് അടിയന്തര ഉപയോഗാനുമതി നൽകിയത്. മേയിൽ ചൈനയുടെ സിനോഫാം വാക്‌സീന് ഡബ്ല്യുഎച്ച്ഒ അംഗീകാരം നൽകിയിരുന്നു.

കൂടാതെ, കാൻസിനോ ബയോളജിക് നിർമിച്ച ചൈനയുടെ മൂന്നാമത്തെ വാക്‌സീൻ അനുമതി ലഭിക്കാൻ ലോകാരോഗ്യ സംഘടനയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ചൈനയ്ക്കു പുറമേ ചിലെ, ബ്രസീൽ, ഇന്തൊനീഷ്യ, മെക്‌സികോ, തായ്‌ലൻഡ്, തുർക്കി തുടങ്ങി 22 രാജ്യങ്ങളിൽ സിനോവാക് ഉപയോഗിക്കുന്നുണ്ട്.