ലതിക സുഭാഷ് എൻസിപിയിലേക്ക്

0
26

മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ് എ​ൻ​സി​പി​യി​ലേ​ക്ക്. എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ​യു​മാ​യി ല​തി​ക സു​ഭാ​ഷ് ച​ർ​ച്ച ന​ട​ത്തി. പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ് എ​ൻ​സി​പി​യെ​ന്ന് ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. രാഷ്ട്രീയത്തിൽ തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എൻസിപിയിലേക്ക് പോകുന്നത്.വി.ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നത് നേട്ടമുണ്ടാക്കുമോ എന്നത് കാത്തിരുന്ന് കാണണം. വി.എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജിവച്ച് ഒഴിയേണ്ടി വന്നത് ഗ്രൂപ്പുകളുടെ സമ്മർദം കൊണ്ടാണെന്ന് മറക്കരുതെന്നും ലതിക സുഭാഷ് പ്രതികരിച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ല​തി​ക സു​ഭാ​ഷ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്. പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ല​തി​ക സു​ഭാ​ഷ്, ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു.