ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണം; വൈദ്യസംഘത്തിലെ 7 പേർക്കെതിരെ കേസ്

0
36

ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണയ്ക്കു മതിയായ ചികിത്സയും കരുതലും നൽകിയില്ലെന്ന കുറ്റം ചുമത്തി താരത്തിന്റെ വൈദ്യസംഘത്തിലെ 7 പേർക്കെതിരെ കേസ്.

കുറ്റം തെളിഞ്ഞാൽ മറഡോണയ്ക്ക് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയ ലിയോപോൾഡ് ലൂക് ഉൾപ്പെടെയുള്ളവർക്ക് 8 മുതൽ 25 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.കേസിന്റെ വാദം ഈ മാസം 31നു തുടങ്ങും. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കവേ കഴിഞ്ഞ വർഷം നവംബർ 25നാണ് അറുപതുകാരനായ മറഡോണ മരിച്ചത്.