കോവിഡ് കാലത്ത് ജനങ്ങൾക്ക് മറ്റൊരു പ്രതിസന്ധികൂടി, ഇന്ധന വില വർധന വീണ്ടും തുടരുന്നു

0
31

കോവിഡ് കാലത്ത് ജനങ്ങൾക്ക് സഹിക്കാൻ മറ്റൊരു പ്രതിസന്ധികൂടി. സംസ്ഥാനത്ത് ഇന്ധന വില വർധന വീണ്ടും തുടരുന്നു. പെട്രോൾ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് കൂടി. നാൾക്കുനാൾ വർധിച്ചു വരുന്ന ഇന്ധന വില വർധനവ് ജനങ്ങൾക്ക് ഇരുട്ടടിയായി മാറുകയാണ്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 94 രൂപ കടന്നു. കോട്ടയത്ത് പെട്രോളിന് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 കടന്നു.മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില കൂടുന്നത്.