അനിശ്ചിത്വത്തിനൊടുവിൽ ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ അസം മുഖ്യമന്ത്രിയായി അ​ധി​കാ​ര​മേ​റ്റു

0
58

വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ അസം മുഖ്യമന്ത്രിയായി അ​ധി​കാ​ര​മേ​റ്റു. രാ​ജ്ഭ​വ​നി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ച​ട​ങ്ങി​ല്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ പി ന​ദ്ദ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു. അസമിന്റെ പ​തി​ന​ഞ്ചാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ​ദി​വ​സം ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ന്‍​സ് (എ​ന്‍​ഇ​ഡി​എ) ക​ണ്‍​വീ​ന​ര്‍​കൂ​ടി​യാ​യ ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ മുഖ്യമന്ത്രിയായത്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളും മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നു​വേ​ണ്ടി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇരുവരും മുഖ്യമന്ത്രി പദത്തിനുവേണ്ടി ഉറച്ചുനിന്നതോടെ ബിജെപിയിൽ ചേരിപ്പോര് ഉടലെത്തുന്നു. തുടന്ന് രണ്ടു നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചുവെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. മുന്നണി വിടുമെന്ന ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ ഭീഷണി കൂടിയായതോടെ ഒടുവിൽ സ​ര്‍​ബാ​ന​ന്ദ സോനോവാൾ പിൻവാങ്ങുകയായിരുന്നു. 126 അം​ഗ സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് 60 പ്ര​തി​നി​ധി​ക​ളെ​യാ​ണു ല​ഭി​ച്ച​ത്.