തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

0
29

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകൾ സമ്മാനിച്ച പ്രശസ്ത പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. 985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.

1985ല് ജേസി സംവിധാനംചെയ്ത ‘ഈറന് സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. ന്യൂഡല്ഹി, കോട്ടയം കുഞ്ഞച്ചന്. നിറക്കൂട്ട്, എഫ്‌ഐആര് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്ക്ക് വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. മനു അങ്കിള് എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ്. 45 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍താര പദവിയില്‍ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫ്. സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം കൈവെച്ചതെല്ലാം സൂപ്പർഹിറ്റുകളായി. പ്രിയദര്‍ശന്റെ ഗീതാഞ്ജലിയാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രം.

നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പർ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ‘മനു അങ്കിള്‍’ 1988ല്‍ ദേശീയപുരസ്കാരം നേടി. സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. ജോഷി, തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കി അദ്ദേഹം. കെ ജി ജോര്‍ജ്, ടി എസ് സുരേഷ്ബാബു, സിബി മലയില്‍, ഹരിഹരന്‍ എന്നിവര്‍ക്കായും സിനിമകള്‍ എഴുതി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയാണ്. 1957 ഒക്ടോബര് 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി. തുടർന്നാണ് മലയാള സിനിമ ലോകത്ത് എത്തുന്നത്.