വിവാദ സിഎസ്‌ഐ ധ്യാനം: സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും കേസ്; ബിഷപ്പ് റസാലവും വൈദികരും പ്രതികളാകും

0
35

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ധ്യാനം നടത്തിയതിന് മൂന്നാർ സിഎസ്ഐ പളളിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും.ഏപ്രിൽ 13 മുതൽ 17 വരെയുള്ള ദിവസങ്ങളിലാണ് മൂന്നാറിൽ ധ്യാനം നടന്നത്. ഇതിനുശേഷം രണ്ട് വൈദികർ കൊവിഡ് ബാധിച്ച് മരിച്ചു.

80 വൈദികർ ചികിത്സയിലാണ്. 480 വൈദികർ പങ്കെടുത്തിരുന്നതായും പരാതിയിൽ പറയുന്നു. ധ്യാനത്തിൽ പങ്കെടുത്ത വൈദികർ പള്ളികളിലുമെത്തിയിരുന്നു. സിഎസ്ഐ സഭാ ബിഷപ്പ് ധർമരാജ് റസാലവും നിരീക്ഷണത്തിലാണ്. ധ്യാനം നടത്തിയത് വൈദികരുടെ എതിർപ്പ് കണക്കിലെടുക്കാതെയാണെന്നാണ് പരാതി.

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സിഎസ്ഐ സഭാവൈദികർ ധ്യാനം നടത്തിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് വിശ്വാസികൾ പരാതി നൽകിയിരുന്നു .ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകിയെന്നും സഭനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു .