കങ്കണ റണൗട്ടിനെ ബഹിഷ്‌കരിച്ച് പ്രമുഖ ഫാഷൻ ഡിസൈനർമാർ

0
49

ട്വിറ്ററിലൂടെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന ബോളിവുഡ് നടി കങ്കണ റണൗട്ടിനെ ബഹിഷ്‌കരിച്ച് പ്രമുഖ ഫാഷൻ ഡിസൈനർമാരായ ആനന്ദ് ഭൂഷണും റിംസിം ഡാഡുവും. വിവാദ പരാമർശങ്ങൾ അടങ്ങുന്ന ട്വീറ്റുകൾ പങ്കുവച്ചതിനെ തുടർന്ന് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ പൂട്ടിയിരുന്നു.

കങ്കണയുമായി ഇനി ഒരിക്കലും സഹകരിച്ച് പ്രവർത്തിക്കില്ലെന്നും മുൻകാലങ്ങളിൽ എടുത്ത താരത്തിന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുന്നതായും ആനന്ദ് ഭൂഷൺ ട്വിറ്ററിലൂടെ അറിയിച്ചു.

‘ഇന്നത്തെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ സമൂഹ മാധ്യമ ചാനലിൽ നിന്ന് കങ്കണ റണൗട്ടുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പിൻവലിക്കാൻ തീരുമാനിച്ചു. ഭാവിയിലും അവരുമായി സഹകരിക്കില്ലെന്ന് ഉറപ്പ് പറയുന്നു.

 

ഒരു ബ്രാൻഡ് എന്ന നിലയിൽ അവരുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണയ്ക്കാനാകില്ല’ ആനന്ദ് ഭൂഷൺ പറഞ്ഞു. ഡിസൈനർ റിംസിം ഡാഡുവും കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിശദമാക്കി.