ഓ​ക്സി​ജ​ൻ വി​ത​ര​ണം: കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശം

0
39

 

ഡ​ൽ​ഹി​യി​ൽ പൂ​ർ​ണ​തോ​തി​ൽ ഓ​ക്സി​ജ​ൻ വി​ത​ര​ണം ന​ട​ത്താ​തി​രു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഹൈ​ക്കോ​ട​തി. ഓ​ക്സി​ജ​ൻ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ​വ​ന്ന​താ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. ഡ​ൽ​ഹി​ക്ക് അ​ർ​ഹ​മാ​യ മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ ഓ​ക്‌​സി​ജ​നും അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി 700 മെ​ട്രി​ക് ട​ൺ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ന​ൽ​കാ​തെ വെ​റെ വ​ഴി​യി​ല്ല. വി​ത​ര​ണം ചെ​യ്യു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും സ​മ്മ​തി​ക്കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

“നി​ങ്ങ​ൾ​ക്ക് ഒ​ട്ട​ക​പ​ക്ഷി​യെ​പ്പോ​ലെ മ​ണ​ലി​ൽ ത​ല പൂ​ഴ്ത്താം. ഞ​ങ്ങ​ൾ അ​ങ്ങ​നെ ചെ​യ്യി​ല്ല. നി​ങ്ങ​ൾ ദ​ന്ത​ഗോ​പു​ര​ത്തി​ലാ​ണോ ജീ​വി​ക്കു​ന്ന​ത്’- ജ​സ്റ്റീ​സു​മാ​രാ​യ വി​പി​ൻ സാം​ഘി, രേ​ഖ പ​ള്ളി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ചോ​ദി​ച്ചു.

സംസ്ഥാനങ്ങൾക്കുള്ള ഓക്‌സിജൻ വിതരണം ചെയ്യേണ്ട ഉത്തരവാദിത്തമുള്ള ആഭ്യന്തരവകുപ്പ്‌ അഡീഷണൽ സെക്രട്ടറി പിയൂഷ്‌ഗോയലും ഇൻഡസ്‌ട്രിയൽ പ്രൊമോഷൻ വകുപ്പ്‌ അഡീഷണൽ സെക്രട്ടറി സുമിത്രാദാവ്‌റയും ബുധനാഴ്‌ച കോടതി മുമ്പാകെ ഹാജരാകണമെന്നും ജസ്‌റ്റിസുമാരായ വിപിൻസംഖി, രേഖാപാലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.