കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക്‌ എ ജിയുടെ അനുമതി

0
37

 

 

കെ സുധാകരൻ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കറ്റ്‌ ജനറലിന്റെ അനുമതി. ഷുഹൈബ്‌ വധക്കേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ്‌ കോടതിയലക്ഷ്യത്തിന്‌ കാരണം. ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജിയിലാണ്‌ അഡ്വക്കറ്റ്‌ ജനറലിന്റെ അനുമതി ഉത്തരവ്‌.

2019 ആഗസ്തിലാണ് ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഹൈക്കോടതി വിധി മ്ലേച്ഛമാണെന്നും ജഡ്ജിയുടെ മനോനില തകരാറിലാണെന്നും കണ്ണൂരിലെ പൊതുയോഗത്തിൽ നടത്തിയ പരാമർശമാണ് വിവാദമായത്. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ.ജനാർദ്ദന ഷേണായി എ ജിയെ സമീപിച്ചത്.