സന്ദീപ്‌ നായരുടെ മൊഴി ഗുരുതരം ; വിചാരണ കോടതി നടപടി സ്വീകരിക്കണമെന്ന്‌ ഹൈക്കോടതി

0
25

പൊലീസിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങൾക്കല്ല കേസുകൾ രജിസ്റ്റർ ചെയ്‌തതെന്ന് വിലയിരുത്തിയാണ്‌ ഇ.ഡി.ക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കിയത്‌. സന്ദീപ് നായർ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി ഗുരുതരമാണെന്നും വിചാരണ കോടതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി.ഉദ്യോഗസ്ഥർ കസ്റ്റഡിയിലിരിക്കെ ഭീഷണിപ്പെടുത്തിയെന്ന പരാതി വിചാരണ കോടതി മുമ്പാകെ സന്ദീപ് ഉന്നയിച്ചതായും കോടതി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശേഖരിച്ച രേഖകളും തെളിവുകളും മുദ്രവച്ച കവറിൽ വിചാരണ കോടതിക്ക് കൈമാറാനും നിർദ്ദേശമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്‌ന സുരേഷിനെയും ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇ.ഡിക്കെതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്‌തത്. സർക്കാരിൻ്റെയോ കോടതിയുടേയോ മുൻകൂർ അനുമതി ഇല്ലാതെയാണ് കേസുകൾ രജിസ്റ്റർ ചെയ്‌തതെന്ന് പരാതിപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്‌ണൻ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസ് വി ജി അരുണിൻ്റെ നടപടി.