വയനാട്ടിൽ രാഹുലിന്റെ പരിപാടിയിൽ ലീഗ്‌ പതാകയ്‌ക്ക്‌ വീണ്ടും വിലക്ക്

0
83
മാനന്തവാടിയിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് എത്തിയ‌‌ ലീഗ് പ്രവർത്തകർ പച്ചക്കൊടി ചുരുട്ടിക്കെട്ടി പോകുന്നു (ചാനൽ ചിത്രം)

വയനാട്ടിൽ രാഹുലിന്റെ പരിപാടിയിൽ ലീഗ്‌ പതാകയ്‌ക്ക്‌ വീണ്ടും വിലക്ക്‌. മാനന്തവാടിയിലെ റോഡ്‌ ഷോയിലാണ്‌‌ പച്ചക്കൊടി വിലക്കിയത്‌.

റോഡ്‌ ഷോയിൽ പങ്കെടുക്കാനെത്തിയ ലീഗ്‌ പ്രവർത്തകർക്ക്‌ കൊടി ചുരുട്ടിക്കെട്ടി പോകേണ്ടിവന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നീട്‌ ബത്തേരിയിൽ നടത്തിയ റാലിയിൽ പിൻനിരയിൽ ഒന്നോ, രണ്ടോ കൊടികൾ അനുവദിച്ചു.

നാളുകളായി വയനാട്ടിൽ രാഹുലിന്റെ പരിപാടിയിൽ ലീഗ് പതാകയ്‌ക്ക്‌ വിലക്കാണ്‌. രാഹുലിന്റെ മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായാണ്‌ ‌പച്ചക്കൊടി നിരോധിച്ചത്‌. ഫെബ്രുവരിയിൽ നടത്തിയ ട്രാക്ടർ റാലിയിലും ലീഗ്‌ പതാക അനുവദിച്ചില്ല. ലീഗ്‌ കേന്ദ്രമായ മുട്ടിലിലായിരുന്നു ട്രാക്ടർ റാലി.

തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ കോൺഗ്രസ്‌ പ്രവർത്തകരേക്കാൾ സജീവം ലീഗുകാരാണ്‌. എന്നിട്ടും ലീഗിന്റെ വോട്ട്‌ മതി, കൊടി വേണ്ടെന്ന നിലപാടാണ്‌ രാഹുലിന്‌. അസ്‌തിത്വം പണയപ്പെടുത്തി രാഹുലിന്റെ പരിപാടികളിൽ പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ച ലീഗ്‌ പ്രവർത്തകരും ഏറെയാണ്‌.

ഇത്‌ പരിപാടികളിൽ പ്രതിഫലിക്കുന്നുമുണ്ട്‌. റോഡ്‌ ഷോയിൽ രണ്ടിടങ്ങളിലും ആളുകളുടെ പങ്കാളിത്തം കുറവായിരുന്നു. മാനന്തവാടി മുതൽ പനമരംവരെ റോഡ്‌ ഷോ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്‌. ആളുകൾ കുറവായതിനാൽ മാനന്തവാടിയിൽ പരിപാടി അവസാനിപ്പിച്ചു.