താങ്ങായി സർക്കാർ,പിന്നോക്ക വികസനത്തിന്‌ ചെലവഴിച്ചത്‌ 2330 കോടി

0
55

സംസ്ഥാനത്തെ പിന്നോക്ക– -മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്‌ എൽഡിഎഫ്‌ സർക്കാർ.

1995ൽ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ആരംഭിച്ചതുമുതൽ ഈ സർക്കാർ അധികാരത്തിൽ എത്തുന്നതുവരെ ആകെ വിതരണം ചെയ്‌ത വായ്‌പ 2045 കോടി രൂപ.

എന്നാൽ കഴിഞ്ഞ അഞ്ച്‌ വർഷം മാത്രം 2330 കോടി രൂപ എൽഡിഎഫ്‌ സർക്കാർ വിതരണം ചെയ്‌തു. 2,47,369 ഗുണഭോക്താക്കൾക്ക് വിവിധ പദ്ധതികളുടെ പ്രയോജനം ലഭിച്ചു.

പ്രധാന സഹായങ്ങൾ
● സ്വയംതൊഴിലിന്‌ കുറഞ്ഞ പലിശയിൽ 32430 പേർക്കായി 714 കോടി രൂപ വായ്‌പ.

● ഭവനരഹിതർക്ക്‌ വീട്‌ വയ്‌ക്കാൻ 56 കോടി രൂപ. ● വിവാഹധനസഹായ വായ്‌പയായി 283 കോടി.

●3983 വിദ്യാർഥികൾക്ക്‌ 138 കോടി വിദ്യാഭ്യാസ വായ്‌പ.

● പെൺമക്കളുടെ വിവാഹത്തിന്‌ ആറ്‌ ശതമാനം പലിശയ്‌ക്ക്‌ 283 കോടി.

● 394 കുടുംബശ്രീ സിഡിഎസുകളിലും 20 സന്നദ്ധ സംഘടനയിലും ഉൾപ്പെട്ട 1,69,342 വനിതകൾക്ക്‌ മൂന്ന്‌ ശതമാനം പലിശയിൽ 604 കോടി മൈക്രോ ക്രെഡിറ്റ്‌ വായ്‌പ.

●മടങ്ങിയെത്തിയ പ്രവാസികൾക്ക്‌ സംരംഭത്തിനും പ്രൊഫഷണലുകൾക്ക്‌ സ്‌റ്റാർട്ടപ് തുടങ്ങാനും കുറഞ്ഞ നിരക്കിൽ വായ്‌പ.

● വിധവകൾക്കും നിരാലംബർക്കും ജീവനോപാധി പദ്ധതികൾ.

● ഗൾഫിൽനിന്ന്‌ മടങ്ങിയെത്തിയ വനിതകൾക്ക്‌ തൊഴിൽ സംരംഭം തുടങ്ങാൻ സഹായം.

● മൺപാത്ര തൊഴിലാളികൾക്ക്‌ വിദഗ്‌ധ പരിശീലനവും ഉൽപ്പന്ന വിപണന സഹായവും