നിയമസഭാ തിരഞ്ഞെടുപ്പ്: കൊട്ടിക്കലാശത്തിന് ബൈക്ക് റാലിക്ക് നിരോധനം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
32

ഡൽഹി : രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ .വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂർ മുമ്പ് തന്നെ ബൈക്ക് റാലികൾ അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം.

ഏപ്രില്- മെയ് മാസങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസുകൾക്ക് തിങ്കളാഴ്ച അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബൈക്ക് റാലികൾ ദുരുപയോഗം ചെയ്യാമെന്ന് കണ്ടാണ് നീക്കമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.

വോട്ടെടുപ്പ് ദിവസത്തിലോ/അല്ലെങ്കില് വോട്ടെടുപ്പ് ദിവസത്തിന് മുമ്പായോ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധർ ബൈക്കുകള് ഉപയോഗിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയിൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അണ്ടർ സെക്രട്ടറി സഞ്ജീവ് കുമാര് ഒപ്പുവെച്ച കത്തിൽ പറയുന്നത്. ഇക്കാര്യം കർശനമായ പാലിക്കുന്നതിനായി സ്ഥാനാർത്ഥികൾ / രാഷ്ട്രീയ പാർട്ടികൾ, കമ്മീഷന്റെ നിരീക്ഷകർ എന്നിവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാവരെയും ഇക്കാര്യം അറിയിക്കാനും നിർദ്ദേശം നല്കിയിട്ടുണ്ട്.