എൽ ഡി എഫിന്റെ ജനപിന്തുണ വർധിച്ചു , നുണപ്രചാരകർക്ക് തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലം: മുഖ്യമന്ത്രി

0
48

നിയസഭ തെരഞ്ഞെടുപ്പിലെ ഫലം നുണപ്രചാരകർക്ക് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പിണറാണ് വിജയൻ. ഒരു സർക്കാരിന് ചെയ്യാൻ കഴിയാവുന്നതെല്ലാം അഞ്ചു വർഷത്തിനുള്ളിൽ ചെയ്തു. പ്രതിപക്ഷം നുണക്കഥകളിറക്കി. ധാരാളം കാര്യങ്ങൾ പ്രചരിപ്പിച്ചു. വസ്തുതകൾ അവതരിപ്പിക്കേണ്ട മാധ്യമങ്ങൾ പ്രതിപക്ഷത്തിൻറെ ആരോപണങ്ങൾ ഏറ്റെടുത്തു.

പിഎസ് സി വിഷയം അതിന് ഉദാഹരണമാണ്. 95196 പിഎസ് സി നിയമനമേ നൽകിയിട്ടുള്ളൂവെന്ന് പ്രചരിപ്പിച്ചു. നുണകൾ വലിയ തോതിൽ ആവർത്തിച്ചു. യുഡിഎഫിൻറെ ഭാഗമായി ഘടകകക്ഷിയായി ചില മാധ്യമങ്ങൾ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർവേ റിപ്പോർട്ടുകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണെന്നും . സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സർവേ റിപ്പോർട്ടിന്റെ ഭാഗമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും വ്യാജമായി സൃഷ്ടിച്ചതാണ്. നിരവധി പ്രതിസന്ധികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സർക്കാർ നേരിട്ടു. ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നു എന്നും പിണറായി വിജയൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞാൽ വയനാട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഞാൻ പര്യടനം നടത്തിയത്. ഇത്തവണ വയനാട് മുതൽക്കേ കാണുന്നത് വലിയ ജനവലിയാണ് എത്തുന്നത്. എൽ ഡി എഫ് കൂടുതൽ ജനാവിഭാഗങ്ങളിലേക്ക് വ്യാപിച്ചു എന്നാണ് ഇത് തെളിയിക്കുന്നത്.

പ്രതിസന്ധികൾ അനവധി നേരിടേണ്ടി വന്നിട്ടും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനായി. ഇതിൽ കേരളീയ സമൂഹം സന്തുഷ്ടരാണ്. ഇതിനെ നേരിടാൻ കഴിയാതെ വന്നപ്പോൾ പ്രതിപക്ഷം വലിയ തോതിൽ നുണ പ്രചരണം നടത്തുന്നു.ദൗർഭാഗ്യവശാൽ ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിൽക്കുന്നു.

കോൺഗ്രസ് ഭരിക്കുമ്പോൾ ഇന്ധന വില വർധനക്കെതിരെ സൈക്കിൾ ഉരുട്ടിയും കാളവണ്ടിയിൽ കയറിയവരും ഇവിടെയുണ്ടല്ലോ.ഇപ്പോൾ എന്താണ് അവർ ഒന്നും മിണ്ടാത്തത്.ഇന്ധനവില കൂട്ടി ആദ്യം കോൺഗ്രസ് ആണ് ജനങ്ങളിൽ മുറിവേൽപ്പിച്ചത്.

ബിജെപി ആ മുറിവിൽ എരിവ് പുരട്ടി കൂടുതൽ ദ്രോഹിക്കുകയാണ്.വില വാങ്ങി ജനാധിപത്യത്തെ അട്ടിമറിക്കാൻ ഒരു കൂട്ടർ.വില കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കാൻ മറ്റൊരു കൂട്ടർ. എന്തായാലും ഇക്കൂട്ടർ ജനാധിപത്യത്തിന് വില കൽപ്പിക്കുന്നവർ അല്ല.

നേമത്തെ വോട്ട് കച്ചവടത്തിന്റെ വസ്തുത പുറത്ത് വന്നു. അഞ്ച് കൊല്ലം മുൻപ് വോട്ട് കച്ചവടം നടത്തി കോൺഗ്രസ് ബിജെപിക്ക് നേമത്ത് അവസരമൊരുക്കി. നേമത്ത് നടന്നത് ഡീൽ തന്നെയാണ്. നേമത്ത് ബിജെപി ജയിക്കട്ടെ തൊട്ടടുത്ത് കോൺഗ്രസ് ജയിക്കട്ടെ എന്നതായിരുന്നു നയം. കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന സുരേന്ദ്രൻ പിള്ളയുടെ ആരോപണം ഗൗരവതരമാണ്.

ബിജെപി ചില സ്ഥലങ്ങളിൽ കോൺഗ്രസിനെ സഹായിക്കാൻ ദുർബല സ്ഥാനാർത്ഥികളെ നിർത്തി. ശബരിമല ചർച്ചയാക്കാൻ ചിലർ ശ്രമിക്കുന്നു. ഇപ്പോൾ ആ വിഷയം ഉയർത്തേണ്ടതില്ല. വിധി വന്ന ശേഷം മറ്റ് കാര്യങ്ങളെ കുറിച്ച് ആലോചിക്കാം.

ശബരിമലയിലെ വരുമാനക്കുറവ് നികത്തുന്നതിന് 120 കോടി രൂപയാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 8 കോടിയാക്കി വാർഷിക ഗ്രാൻഡ് വർധിപ്പിച്ചു. ശബരിമല തീർത്ഥാടന സൗകര്യത്തിന് 1487 കോടി അനുവദിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.