Monday
25 September 2023
28.8 C
Kerala
HomePoliticsജനകീയ പത്രിക: നടപ്പാക്കുമെന്ന് ഉറപ്പുള്ള പത്രിക, എൽ ഡി എഫ് പത്രിക പുറത്തിറക്കി

ജനകീയ പത്രിക: നടപ്പാക്കുമെന്ന് ഉറപ്പുള്ള പത്രിക, എൽ ഡി എഫ് പത്രിക പുറത്തിറക്കി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ക്ഷേമ പെൻഷനും സുസ്ഥിര വികസന പ്രവർത്തനങ്ങളും ഉൾപ്പെടുന്നതാണ് ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക. എകെജി സെന്ററിൽ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ചേർന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തു.പ്രകടന പത്രിക രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറക്കുന്നത്. ആദ്യ ഭാഗത്തിൽ 50 ഇന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എൽ ഡി എഫ് പ്രകടന പത്രിക പ്രസിദ്ധീകരിച്ചു. എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാന ആശയ സംഹിതയാണ് പുറത്ത് വന്നിരിക്കുന്നത്.50 ഇന ക്ഷേമ പദ്ധതികൾക്കുള്ള ആശയങ്ങൾ ഉൾപ്പടെ ഉറപ്പുള്ള 900 വാഗ്ദാനങ്ങളാണ് പത്രികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ഷേമ പെൻഷൻ അഞ്ച് വർഷം കൊണ്ട് 2500 രൂപയായി വർധിപ്പിക്കും.എല്ലാ വീട്ടമ്മമാർക്കും പെൻഷൻ, ആദിവാസി പട്ടിക വർഗ്ഗ വിഭങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും വീട് എന്നിങ്ങനെ ഉറപ്പുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.

കാർഷിക മേഖലയിൽ വരുമാനം 50 ശതമാനമെങ്കിലും ഉയർത്താനുള്ള പദ്ധതികൾ, ആരോഗ്യമേഖലയിൽ കേരളത്തെ ലോകോത്തരമാക്കുക, ക്ഷേമപെൻഷനുകൾ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും. അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കും, എംഎസ്എംഇകളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്കീം, 60000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും.

പാൽ, മുട്ട, പച്ചക്കറികളിൽ സ്വയംപര്യാപ്തത നേടും. റബറിൻറെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം, പതിനായിരം കോടിയുടെ ട്രാൻസ്‌ഗിൽഡ് പദ്ധതി യാഥാർത്ഥ്യമാക്കും. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍‌സിക്ക് വിടും. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് പ്രത്യേക പരിഗണന, ബദൽ നയങ്ങൾ പ്രത്യേകം ആവിഷ്കരിക്കും. മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കും.

തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. കടലാക്രമണ ഭീഷണി മറികടക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. വ്യത്യസ്തങ്ങളായ 50 പൊതുനിർദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിർദ്ദേശത്തിൻറെയും അവസാനം ക്യുആർ കോഡുണ്ട്. എളുപ്പത്തിൽ അതേക്കുറിച്ച് കാര്യങ്ങൾ മനസിലാക്കാൻ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

 

 

RELATED ARTICLES

Most Popular

Recent Comments