സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ തൊ‍ഴില്‍ ഫ്ലാറ്റ് ഫോം വൻ വിജയത്തിലേയ്ക്ക്

0
56

ഉറപ്പാണ് എൽഡിഎഫ്. വെറും വാക്കല്ല പറയുന്നതെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു സർക്കാർ. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ തൊ‍ഴില്‍ ഫ്ലാറ്റ് ഫോം വൻ വിജയത്തിലേയ്ക്ക് . “ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം കേരള’ വഴി ആദ്യത്തെ 32 പേരെ ജോലിക്കായി തെരഞ്ഞെടുത്തു.

റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷൻ, സോഫ്ട്‍വെയർ ടെസ്റ്റിംഗ്, ഡാറ്റ സയൻസ്, എന്നി മേഖലകളിൽ ആണ് ജോലി ലഭിച്ചത്. പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്‌ത 120 പേരെയാണ് സർക്കാർ കൊടുത്തത്. അതിൽ തന്നെ 82 പേര് ടെക്നിക്കൽ യോഗ്യത റൌണ്ട് പാസ്സായി.