BIG BREAKING… സ്ഥാനാർത്ഥി നിർണയം: നേമത്ത് 30 കുടുംബങ്ങൾ കോൺഗ്രസ് വിട്ടു

0
39

നേമം മണ്ഡലത്തിൽ തിരുവല്ലം വാർഡിലെ കോൺഗ്രസ്‌‌ നേതാക്കൾ അടക്കമുള്ള 30 സജീവ പ്രവർത്തകൾ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്ന്‌‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇവരുടെ കുടുംബാംഗങ്ങളും സിപിഐ എമ്മിനൊപ്പം ചേർന്നു. വാർഡ്‌ പ്രസിഡന്റ് മുരുകന്റെ നേതൃത്വത്തിലാണ്‌ കോൺഗ്രസ്‌ വിട്ടത്‌. മണ്ഡലത്തിലെ കൂടുതൽ കോൺഗ്രസ്‌ പ്രവർത്തകർ അടുത്ത ദിവസങ്ങളിൽ രാജിവച്ച്‌ സിപിഐ എമ്മിന്റെ ഭാഗമായി പ്രവർത്തിക്കാൻ മുന്നോട്ടുവരുമെന്ന്‌ മുരുകൻ പറഞ്ഞു.

തങ്ങൾക്കും നാട്ടുകാർക്കും ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയായതിനാലാണ്‌ കോൺഗ്രസിൽനിന്ന്‌ രാജിവയ്‌ക്കാൻ തീരുമാനിച്ചത്‌. തെരഞ്ഞെടുപ്പുകളിൽ മാത്രമാണ്‌ വാർഡുകളിൽ നേതാക്കളെത്തുന്നത്‌. കുറേ പണം വാരിയെറിഞ്ഞ്‌ താൽക്കാലിക ബുത്തുകമ്മിറ്റികളും വാർഡുകമ്മിറ്റികളും സംഘടിപ്പിച്ച്‌ പ്രവർത്തനം തട്ടിക്കൂട്ടും. പിന്നീട്‌ പ്രവർത്തകരുടെയോ നാട്ടുകാരുടെയോ ഒരു ആവശ്യത്തിനും ഇക്കൂട്ടരെ കിട്ടുന്നില്ല. ഇപ്പോൾ അവസരവാദംമാത്രം കൈമുതലാക്കിയ ചില നേതാക്കളെ നേമത്തെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുന്നു. ഇങ്ങനെ തുടരുന്നതിൽ അർഥമില്ലെന്നു മനസ്സിലായി. പ്രവർത്തകർക്കും നാട്ടുകാർക്കും സിപിഐ എം നൽകുന്ന പരിഗണന തിരിച്ചറിഞ്ഞാണ്‌ ചേരാൻ തീരുമാനിച്ചതെന്നും മുരുകൻ പറഞ്ഞു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും നേമത്തെ എൽഡിഎഫ്‌ സ്ഥാനാർഥിയുമായ വി ശിവൻകുട്ടി മുരുകനെയും സഹപ്രവർത്തകരെയും ചെങ്കൊടി നൽകി സ്വാഗതം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം കരമന ഹരി, കോവളം എരിയ സെക്രട്ടറി പി എസ്‌ ഹരികുമാർ, ഏരിയാകമ്മിറ്റി അംഗം എ ജെ സുക്കാർണോ എന്നിവർ സംസാരിച്ചു.