‘ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്’ : എ.വിജയരാഘവൻ

0
61

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം.

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ് ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ക്വട്ടേഷൻ സംഘമായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികളെ കരിവാരിത്തേയ്ക്കുന്നതിന് നീതിനായവേദികൾപോലും ദുരുപയയോഗിക്കാൻ ഏജൻസികൾക്ക് മടിയില്ലെന്നും എ. വിജയരാഘവൻ വ്യക്തമാക്കി.