Monday
2 October 2023
29.8 C
Kerala
HomeWorldകുവൈത്തിൽ അനുമതിയില്ലാതെ പാരച്യൂട്ട് റൈഡ് നടത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ

കുവൈത്തിൽ അനുമതിയില്ലാതെ പാരച്യൂട്ട് റൈഡ് നടത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ

കുവൈത്തിൽ അനുമതിയില്ലാതെ പാരച്യൂട്ട് റൈഡ് നടത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

നിർദേശം സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ബാധകമാണെന്നും അവഗണിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സുഅബിയാണ് ഇക്കാര്യം അറിയിച്ചത്. അമച്വർ പാരച്യൂട്ട് റൈഡിങ് ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതായി വിലയിരുത്തിയാണ് നടപടി.

സൈനിക റഡാറുകളുടെ പ്രവർത്തനത്തെയും ഇത്തരം പാരച്യൂട്ടുകൾ ബാധിക്കുന്നു. ആകാശത്ത് പതിവല്ലാത്ത വസ്തു പ്രത്യക്ഷപ്പെടുന്നത് റഡാറുകളുടെ ശ്രദ്ധ തെറ്റിക്കുന്നു. നീന്തൽക്കുളത്തിൽ കുളിക്കുന്നവരുടെ സ്വകാര്യതക്ക് ഇത്തരം ആകാശ പറക്കൽ ഭംഗം വരുത്തുന്നതായി പരാതി ഉയർന്നിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് പാരച്യൂട്ട് സഞ്ചാരത്തിനു അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

RELATED ARTICLES

Most Popular

Recent Comments