Monday
2 October 2023
29.8 C
Kerala
HomePolitics"പ്രൊഫഷണലുകളെയല്ല പൊളിറ്റീഷ്യനെയാണ് വേണ്ടത്'; കഴക്കൂട്ടത്ത്‌ കോൺഗ്രസിൽ പോസ്‌റ്റർ പ്രതിഷേധം ശക്തം

“പ്രൊഫഷണലുകളെയല്ല പൊളിറ്റീഷ്യനെയാണ് വേണ്ടത്’; കഴക്കൂട്ടത്ത്‌ കോൺഗ്രസിൽ പോസ്‌റ്റർ പ്രതിഷേധം ശക്തം

കഴക്കൂട്ടത്ത് കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിനെതിരേ വ്യാപകമായ പോസ്റ്റർ പ്രചാരണം. കഴക്കൂട്ടത്ത്‌ യുഡിഎഫ് സ്ഥാനാർഥിയായി ആരെയും ഇറക്കുമതി ചെയ്യേണ്ടതില്ല, പ്രൊഫഷണലുകളെയല്ല പൊളിറ്റീഷ്യനെയാണ് വേണ്ടത് തുടങ്ങിയ പോസ്‌റ്ററുകളാണ്‌ പ്രത്യക്ഷപ്പെട്ടത്‌. ‘കോൺഗ്രസിനെ സ്നേഹിക്കുന്ന പ്രവർത്തകർ” എന്ന പേരിലാണ്‌ പോസ്‌റ്റർ പ്രചരിപ്പിക്കുന്നത്‌.

കഴക്കൂട്ടം പോസ്റ്റ്‌ ഓഫീസിനു മുന്നിലുള്ള കോർപറേഷന്റ നോട്ടീസ് ബോർഡിലും പോസ്‌റ്റർ പതിച്ചു. ഡോ. എസ് എസ് ലാലിന്റെ പേരാണ്‌ കഴക്കൂട്ടത്ത്‌ കോൺഗ്രസ്‌ പരിഗണിക്കുന്നത്‌. അതേസമയം , സാധ്യതാ പട്ടികയാണ് ഹെക്കമാൻഡിന് കൈമാറിയിട്ടുള്ളതെന്നും, ആരെയും സ്ഥാനാർഥിയായി തീരുമാനിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു

ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു പോസ്റ്റർ പതിച്ചതിന് പിന്നിൽ ദുഷ്ടശക്തികളാണെന്നും അവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിലും കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്‌ രവീന്ദ്രൻ നായരും പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ തവണ തോറ്റ എം എ വാഹിദിനെ വീണ്ടും സ്ഥാനാർഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്‌.

 

RELATED ARTICLES

Most Popular

Recent Comments