BREAKING :സംസ്ഥാനതല ബിജെപി- കോൺഗ്രസ് ധാരണ പുറത്ത്: 10 സീറ്റിൽ ബിജെപി സ്ഥാനർത്ഥികളെ ജയിപ്പിക്കും, 30 സീറ്റിൽ യുഡിഎഫിന് ബിജെപി വോട്ട്

0
31

സംസ്ഥാന തല ബിജെപി കോൺഗ്രസ് ധാരണ പുറത്ത്.10 സീറ്റിൽ ബിജെപി സ്ഥാനർത്ഥികളെ ജയിപ്പിക്കാൻ കോൺഗ്രസ് ധാരണ പകരം 30 സീറ്റിൽ യുഡിഎഫിന് ബിജെപി വോട്ട് ചെയ്യും .

ഏതു വിധേനയും ഇടത് സർക്കാരിന്റെ തുടർഭരണം തടയുക എന്ന ലക്ഷ്യം സാധ്യമാക്കാൻ ബിജെപി കോൺഗ്രസ് നേതാക്കൾ ഏർപ്പെട്ട ധാരണയുടെ വിശദാംശങ്ങൾ പുറത്തു വന്നു. നേമം, കഴക്കൂട്ടം, തൃശ്ശൂർ, പാലക്കാട്, മഞ്ചേശ്വരം ഉൾപ്പടെയുള്ള 10 സീറ്റുകളിൽ ബിജെപി സ്ഥനാർഥികളെ ജയിപ്പിക്കുവാനും പകരം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മുപ്പതോളം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനർത്ഥികൾക്ക് സംഘപരിവാർ വോട്ട് ചെയ്യുവാനുമുള്ള ധാരണയാണ് പുറത്തു വരുന്നത്.

കോൺഗ്രസിന്റെ ചിലവിൽ ബിജെപി ജയിച്ച നേമത്ത് ഇക്കുറിയും മത്സരം പോലും കാഴ്ച്ച വെയ്ക്കുന്നുണ്ടാവില്ല എന്ന സൂചനയാണ് കെ പി സി സി പ്രസിഡന്റ് പരസ്യമായി നൽകുന്നത്. ജയസാധ്യത ഉള്ള 10 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനർത്ഥികൾക്ക് വോട്ട് ചെയ്താലും മറ്റിടങ്ങളിൽ ജയിച്ചു ഭരണത്തിൽ എത്താം എന്നതാണ് കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ കണക്ക് കൂട്ടലുകൾ. ഈ നീക്കങ്ങൾക്ക് ഗ്രൂപ്പിന് അതീതമായ പിന്തുണയും ഉണ്ട്.

ഹരിപ്പാട് മണ്ഡലത്തിൽ സ്ഥിതി പരിങ്ങലിൽ ആയ പ്രതിപക്ഷ നേതാവും ഈ നീക്കങ്ങൾക്ക് അംഗീകാരം നൽകിയതായാണ് സൂചന.കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയ പാലക്കാട് ഇടഞ്ഞു നിൽക്കുന്ന എ വി ഗോപിനാഥിനു വിട്ടു കൊടുത്ത് സ്വന്തം നാടായ പട്ടാമ്പിയിൽ മത്സരിക്കാൻ ഷാഫി പറമ്പിലിന് നിർദ്ദേശം ലഭിച്ചു കഴിഞ്ഞു.

മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ട് നൽകുന്നതിന് പകരം ചാവക്കാടും കളമ്മശ്ശെരിയിലും ലീഗ് സ്ഥാനർത്ഥികൾക്ക് ബിജെപി സഹായം ലഭിക്കും. അരുവിക്കര, തിരുവനന്തപുരം, വർക്കല, ചവറ, കൊല്ലം, കോട്ടയം, കോന്നി, ഹരിപ്പാട്, കായംകുളം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, കൊടുങ്ങല്ലൂര്, കൈപ്പമംഗലം, ഒല്ലൂര്, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല, ബാലുശ്ശേരി, അഴീക്കോട്, പയ്യന്നൂര്, ഉദുമ എന്നീ സീറ്റുകൾക്ക് പുറമെ ബിജെപിയുടെ ഭാഗത്തു നിന്നും ഏതൊക്കെ സീറ്റുകളിലാണ് സഹായം വേണ്ടത് എന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നു എന്നാണ് ലഭ്യമായ വിവരം.

ബിജെപിക്ക് യുഡിഎഫ് സഹായം ലഭിക്കുന്ന സീറ്റുകളിൽ മത്സരിക്കുന്ന ബിജെപി സ്ഥാനർത്ഥികൾ കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ഇ ശ്രീധരൻ, ബിജെപി ജില്ലാ അധ്യക്ഷൻ ശ്രീകാന്ത് എന്നിവരായിരിക്കും. ബിജെപിക്ക് യുഡിഎഫ് സഹായം ലഭിക്കേണ്ട ബാക്കിയുള്ള 5 സീറ്റുകൾ പിന്നീട് തീരുമാനിക്കും എന്നാണ് അറിയുന്നത്.