ഡിസിസി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി

0
107

കോഴിക്കോട് ഡിസിസി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ വിഷയത്തിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ നിർദ്ദേശം.

തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി സഖ്യത്തെ എതിർത്തവരെ പുറത്താക്കിയ നടപടി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മുക്കത്തെ കോൺഗ്രസ് പ്രവർത്തകരാണ് ഡിസിസി ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചത്.