മനോരമക്കഥകളിലെ “വില്ലന്മാർ”, ലളിത ജീവിതങ്ങൾക്ക് നൽകുന്ന വില ലക്ഷ്മി രാജീവ് എഴുതുന്നു

0
31

പത്രങ്ങൾ എഴുതിപിടിപ്പിക്കുന്നതിനപ്പുറമാണ് കേരളത്തിലെ ഇടതുപക്ഷ മന്ത്രിമാരുടെ ജീവിതം. കോടികളുടെ ഇടപാടുകൾ നടത്തിയെന്നും വെട്ടിച്ചെന്നും എഴുതിപിടിപ്പിക്കുന്ന മനോരമക്കഥകളിലെ “വില്ലന്മാർ”,ലളിത ജീവിതങ്ങൾക്ക് നൽകുന്ന വില വലുതാണെന്ന് പ്രശസ്തയായ എഴുത്തുകാരി ലക്ഷ്മി രാജീവ് വ്യക്തമമാകുന്നു.

എഴുതിയ പുസ്തകത്തിന്റെ പകർപ്പ് നല്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും കടകംപള്ളി സുരേന്ദ്രന്റെയും അടുത്ത എത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് അവർ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

”എന്താ വില? ഞാൻ പറഞ്ഞു മൂവായിരം.. അപ്പോഴും വലിയ അതിശയത്തോടെ ആ പുസ്തകം ചേർത്ത് പിടിച്ചു.ഓ , എല്ലാർക്കും വാങ്ങാൻ പറ്റില്ല അല്ലെ? ” മൂവായിരം രൂപയുടെ പുസ്തകം വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെന്നു പറയാതെ പറഞ്ഞു മുഖ്യമന്ത്രിയെന്നും പോസ്റ്റിൽ നിന്നും വ്യക്തം.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

രഘു റായ് ക്കു ഒപ്പം ചെയ്ത തിരുവനന്തപുരം പുസ്തകം ആദ്യത്തെ കോപ്പി മുഖ്യമന്ത്രിക്കാണ് കൊണ്ട് കൊടുത്തത് . മറിച്ചു നോക്കി ചില ഫോട്ടോകളെക്കുറിച്ചു ചോദിച്ച ശേഷം പുസ്തകം മടക്കി എനിക്ക് തിരികെ തന്നു. ഒന്നുകൂടെ അതിലേക്ക് നോക്കിയിട്ടു.
തിരികെ വേണ്ട, എടുത്തോ… എന്ന് ഞാൻ പറഞ്ഞു. സ്നേഹ വാത്സല്യങ്ങളോടെ…

എന്താ വില? ഞാൻ പറഞ്ഞു മൂവായിരം.. അപ്പോഴും വലിയ അതിശയത്തോടെ ആ പുസ്തകം ചേർത്ത് പിടിച്ചു.ഓ , എല്ലാർക്കും വാങ്ങാൻ പറ്റില്ല അല്ലെ? വില വേണ്ട …. ഫ്രീ ആയി കിട്ടിയ കോപ്പി ആണ്.

എനിക്കാണോ , ഓ , കൊച്ചു കുട്ടികളെപ്പോലെ വല്ലാത്ത സന്തോഷം പ്രകടിപ്പിച്ചു, എന്തോ വലിയ നിധി കിട്ടിയപോലെ അതുമായി എഴുന്നേറ്റ് അകത്തേക്ക് പോയി.സൂക്ഷിച്ചു വയ്ക്കാൻ സ്റ്റാഫിന് നിർദേശം..ടൺകണക്കിന് സ്വർണ്ണവും ഡോളറും ഒക്കെ കടത്തിയ മനുഷ്യനാണ്. മൂവായിരം രൂപേടെ പുസ്തകം കിട്ടിയപ്പോൾ മുഖ്യമന്ത്രി ആണെന്ന് പോലും ഓർമ്മിക്കാതെ സന്തോഷിക്കുന്നത്. മൂവായിരം രൂപയെന്നു കേട്ടപ്പോൾ വിഷമിച്ചത്.

കടകംപള്ളി സാറിനാണ് അടുത്ത കോപ്പി കൊടുത്ത്. എന്ത് വില ലക്ഷ്മി, തരാം. ഞാൻ ഓർമ്മിപ്പിച്ചു. സാർ ടൂറിസം മന്ത്രിയല്ലേ. വില വേണ്ട. അതൊന്നും വേണ്ട, നീ കഷ്ടപ്പെട്ട് ചെയ്തതല്ലേ . പൈസ എടുത്തു തന്നു. ഡിസ്‌കൗണ്ട് ചോദിക്കാനും മറന്നില്ല.
“കോടികളുടെ ഡോളർ ഇടപാടുകൾ” നടത്തുന്ന മനുഷ്യര് നിസാരപ്പെട്ട മനുഷ്യർക്കും അവരുടെ ചില്ലറ ജീവിതങ്ങൾക്കും നൽകുന്ന വില ഓർത്തു പോയി.

കടുത്ത കോൺഗ്രസ്സുകാരായ മനിഷ്യര് പോലും ഇതൊന്നും വിശ്വസിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് കോൺഗ്രസ്സിന്റെ പരാജയം.
അഴിമതി കാണിച്ചാൽ തല പോകുമെന്ന മട്ടിൽ ആയിരുന്നു പല വകുപ്പുകളിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നത്. കോടികളുടെ വരുമാനമുള്ള പ്രൊജക്റ്റ് ആണ് Muziris . ഒരു ഡസൻ മാങ്ങാ തോട്ടത്തിൽ നിന്നും പറിച്ചിട്ടാൽ അതിനും ഉണ്ട് കണക്ക്. ഒരെണ്ണം എടുക്കാൻ സാധിക്കില്ല.

ആശുപത്രികൾ പ്രധാനമായും- ലോകോത്തര നിലവാരത്തിൽ ഉയർന്നു. പ്രതീക്ഷകൾ അറ്റുപോയ കാലത്ത് പാവപ്പെട്ട മനുഷ്യരുടെ പ്രതീക്ഷകൾ കെടാതെ, പട്ടിണിക്കിടാതെ സൂക്ഷിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം. സർക്കാരിന്റെ. മനോരമ പത്രം എന്തെഴുതിയാലും മനുഷ്യര് വിശ്വസിക്കാതെ ആയിട്ട് നാളുകളായി. എന്നാലും അവർ അവരുടെ പണി തുടരുന്നു.

PS :ജനാധിപത്യം നടക്കണം. സർക്കാരിന് പി ആർ വർക് ചെയ്യരുത്, രാഷ്ട്രീയം എഴുതരുത് എന്നൊക്കെ ഓർക്കാറുണ്ട്. പക്ഷെ പറയിപ്പിക്കുന്നതാണ്.