Monday
25 September 2023
28.8 C
Kerala
HomePoliticsഅഞ്ച് തവണയിൽ കൂടുതൽ മത്സരിച്ചവർ മാറി നിൽക്കണമെന്ന് പി.സി.ചാക്കോ; കെ സി ജോസഫും കെ ബാബുവും...

അഞ്ച് തവണയിൽ കൂടുതൽ മത്സരിച്ചവർ മാറി നിൽക്കണമെന്ന് പി.സി.ചാക്കോ; കെ സി ജോസഫും കെ ബാബുവും തിരുവഞ്ചൂരും സ്വയം മനസിലാക്കണം

അഞ്ച് തവണയിൽ കൂടുതൽ മത്സരിച്ചവർ മാറി നിൽക്കണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സമിതി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി സി ചാക്കോ പറഞ്ഞു . ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ഇളവ്. മറ്റ് മുതിർന്ന നേതാക്കൾ ആരായാലും നിബന്ധന ബാധകമാവും. കെ.സി ജോസഫും കെ.ബാബുവും തിരുവഞ്ചൂരും സ്വയം മനസിലാക്കണമെന്നും പി.സി.ചാക്കോ. സീറ്റ് വിഭജന ചർച്ച ഇന്ന് അവസാനിക്കും.

20 % വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാവണം. നാല്പത് വയസ്സിൽ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാർത്ഥികൾ. ഇത് പാലിച്ചില്ലെങ്കിൽ പാർട്ടിയ്ക്കകത്ത് വലിയ വിമർശനമുണ്ടാകും. രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളെ തീരുമാനിക്കും. ഗ്രൂപ്പുകൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെപ്പുണ്ടാകില്ല– പി സി ചാക്കോ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments