തമിഴ്‌നാട്ടിൽ കോൺഗ്രസിന് തിരിച്ചടി: ‘കൂടുതൽ സീറ്റുകൾ നൽകില്ല ,കോൺഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ലെന്ന് ‘ ഡിഎംകെ

0
29

തമിഴ്നാട് നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനിടെ നിർണായക തീരുമാനവുമായി ഡിഎംകെ. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്നാണ് ഡിഎംകെ നിലപാട്.

കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെ പറയുന്നത്.

ഇത്തവണ ഭരണം കിട്ടുമെന്ന സർവേ ഫലങ്ങളടക്കം വരുന്നതിനിടെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പുവരുത്താനാണ് ഡിഎംകെ നീക്കം. അതിന്റെ ഭാഗമായി 178 സീറ്റിൽ ഡിഎംകെ സ്ഥാനാർത്ഥി പട്ടിക തയാറാക്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റാണ് സഖ്യത്തിൽ കോൺഗ്രസിന് നൽകിയത്. എന്നാൽ പാർട്ടി വിജയിച്ചത് എട്ട് സീറ്റുകളിൽ മാത്രം. ഇത്തവണ 21 സീറ്റിൽ അധികം നൽകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിൻ.

കോൺഗ്രസിന് അധികം സീറ്റുകൾ നൽകിയാൽ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെയ്ക്കുള്ളിലെ വിമർശനം.