Wednesday
4 October 2023
28.8 C
Kerala
HomeKeralaവിദ്യാഭ്യാസമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കേരളത്തിന് ഗുണകരമായി: ഡോ. മൻമോഹൻ സിങ്

വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കേരളത്തിന് ഗുണകരമായി: ഡോ. മൻമോഹൻ സിങ്

വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കേരളത്തിന് ഗുണകരമായെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്‌.

ദേശീയ അന്തർദേശീയ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞെന്നും ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തിയതിലൂടെ വൻതോതിൽ പണമയക്കൽ സാധ്യമായി. അതിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയും വിനോദസഞ്ചാര, വിവരസാങ്കേതികവിദ്യകൾ നേതൃത്വം നൽകുന്ന സേവനമേഖലയും വളർച്ച കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് (ആർജിഐഡിഎസ്‌) സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം‌.

വ്യവസായത്തിന് സഹായകരമായ അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിച്ചതിലൂടെയുണ്ടായ ഇടത്തരം, ചെറുകിട വ്യവസായങ്ങളുടെ വളർച്ച, പ്രൊഫഷണലുകളുടെ പ്രവാഹം, അസംഘടിത തൊഴിലാളികളുടെ വരവ് തുടങ്ങിയവ കേരളത്തിന് ആഗോള കാഴ്ചപ്പാട് നൽകുന്നു.

സങ്കീർണമായിക്കൊണ്ടിരിക്കുന്ന വായ്‌പാ പ്രതിസന്ധി കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വീകരിക്കുന്ന താൽക്കാലിക നടപടികളിലൂടെ ഇല്ലാതാക്കാനാകില്ലെന്നും മൻമോഹൻ സിങ്‌ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments