കെപിസിസി സെക്രട്ടറി എം എസ്‌ വിശ്വനാഥ് രാജി വച്ചു

0
45

വയനാട്‌ കോൺഗ്രസിൽ വീണ്ടും രാജി. കെപിസിസി സെക്രട്ടറി എം എസ്‌ വിശ്വനാഥനാണ്‌ രാജിവെച്ചത്‌. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുന്നതായി വിശ്വനാഥൻ പറഞ്ഞു.

പാർട്ടിയിൽ നിന്ന് സാധാരണക്കാർ അകന്നു. ചിലർ പാർട്ടിയെ കയ്യടക്കി.പരാതി കേൾക്കാൻ പോലും നേതാക്കൾക്ക്‌ താൽപര്യമില്ല.

പ്രശ്ന പരിഹാരത്തിന്‌ നാളെ കെ സുധാകരൻ എത്താനിരിക്കെയാണ്‌ വയനാട്ടിൽ വീണ്ടും രാജി. വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കെപിസിസി ഭാരവാഹിയാണ് എം എസ് വിശ്വനാഥൻ. വയനാട്ടിൽ പ്രമുഖ കോൺഗ്രസ്‌ നേതാക്കളുടെ രാജി തുടരുന്നു.