ഗോൾഡൻ റീൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് മലയാളിയായ രംഗനാഥ് രവി

0
25

മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സിന്റെ 68–ാം ഗോൾഡൻ റീൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് മലയാളിയായ രംഗനാഥ് രവി.

ജല്ലിക്കെട്ടിലെ സൗണ്ട് ഡിസൈനിങ്ങിനാണ്‌ നാമനിർദ്ദേശം. വിദേശ സിനിമാ വിഭാഗത്തിലാണ് രംഗനാഥ് ഇടംപിടിച്ചിരിക്കുന്നത്.

ലോക സിനിമയിലെ സൗണ്ട് എഡിറ്റർമാരുടെ വിഖ്യാതമായ സംഘടനയാണ് അമേരിക്ക ആസ്ഥാനമായ മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്‌സ് (എംപിഎസ്ഇ).

ഇന്ത്യയിൽ ഇതുവരേ ആർക്കും സിനിമയ്‌ക്ക്‌ ഈ പുരസ്‌കാരം ലഭിച്ചിട്ടില്ല. റസൂൽ പുക്കുട്ടിയ്‌ക്ക് India’s Daughter എന്ന ഡോക്യുമെന്ററിക്ക് നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

ചുരുളി, ഈ മ യൗ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറാണ്. ‘എന്ന് നിന്റെ മൊയ്തീന്‌’ 2015ൽ സംസ്ഥാന സർക്കാരിന്റെ മികച്ച സൗണ്ട് ഡിസൈനർക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017ൽ ഈ മ യൗ വിനും സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, ലഡാക്കി, മറാത്തി, നേപ്പാളി, അറബിക്ക്, പോർച്ചുഗീസ്, ഭാഷകളിൽ ഉൾപ്പെടെ നൂറിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ഓസ്‌ക്കർ പുരസ്‌കാരം നേടിയ പാരസൈറ്റിനാണ് കഴിഞ്ഞ വർഷം ഗോൾഡൻ റീൽ പുരസ്‌കാരം ലഭിച്ചത്.