ബോട്ട് മുങ്ങി കാണാതായ മത്സ്യതൊഴിലാളികളെ രക്ഷിച്ചു

0
40

കാസർകോട് മത്സ്യബന്ധനത്തിനിടെ മുങ്ങിയ ബോട്ടിൽ നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ രക്ഷിച്ച് കരക്കെത്തിച്ചു. ബുധനാഴ്ച രാത്രി മടക്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് കടലിൽ മുങ്ങിയത്. അഞ്ച് തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. കരയിൽ നിന്ന് 15 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. വിവരമറിഞ്ഞ് തീരദേശ പൊലിസ് എത്തിയാണ് അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ചത്.