Friday
22 September 2023
23.8 C
Kerala
HomeSportsതകർച്ചയിൽ നിന്ന് കരകയറി കേരളം ; കർണാടകയ്ക്കെതിരെ മികച്ച സ്കോർ

തകർച്ചയിൽ നിന്ന് കരകയറി കേരളം ; കർണാടകയ്ക്കെതിരെ മികച്ച സ്കോർ

കർണാടകയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 277/8 എന്ന മികച്ച സ്കോർ. ഒരു ഘട്ടത്തിൽ 4/2 എന്ന നിലയിലേക്കും, പിന്നീട് 60/3 എന്ന നിലയിലുമായ കേരളത്തെ വത്സൽ ഗോവിന്ദ് (95 റൺസ്), സച്ചിൻ ബേബി, മൊഹമ്മദ് അസറുദ്ദീൻ എന്നിവരുടെ ബാറ്റിംഗാണ് നിശ്ചിത 50 ഓവറുകളിൽ 277/8 എന്ന സ്കോറിലെത്തിച്ചത്.

ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കർണാടക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ മികച്ച ഫോമിലുള്ള റോബിൻ ഉത്തപ്പയേയും, രണ്ടാം ഓവറിൽ സഞ്ജു ‌സാംസണേയും (3 റൺസ്) വീഴ്ത്തിയ കർണാടക ‌ബോളർമാർ സ്വപ്നതുല്യമായ തുടക്കമാണ് മത്സരത്തിൽ നേടിയത്. സ്കോർ ബോർഡിൽ 60 റൺസെത്തിയപ്പോൾ 29 റൺസെടുത്ത വിഷ്ണു വിനോദും വീണു‌.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വത്സൽ ഗോവിന്ദും, സച്ചിൻ ബേബിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതാണ് പിന്നീട് കണ്ടത്‌. ഇരുവരും മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ കേരളാ സ്കോർ കുതിച്ചു‌. 114 റൺസിന്റെ കൂട്ടുകെട്ടാണ് സച്ചിനും, ഗോവിന്ദും ചേർന്ന് സൃഷ്ടിച്ചത്. തുടർന്ന് സച്ചിൻ ബേബി പുറത്തായി. 63 പന്തുകളിൽ 2 ബൗണ്ടറികളും 1 സിക്സറുകളുമടക്കം 54 റൺസായിരുന്നു കേരളാ നായകന്റെ സമ്പാദ്യം.

കേരളാ സ്കോർ 224 ൽ എത്തിയപ്പോൾ വത്സൽ ഗോവിന്ദും വീണു. 124 പന്തിൽ 7 ബൗണ്ടറികളും ഒരു സിക്സറുകളുമടക്കം 95 റൺസായിരുന്നു വത്സൽ ഗോവിന്ദ് നേടിയത്‌. അവസാന ഓവറുകളിൽ 38 പന്തുകളിൽ 2 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 59 റൺസ് നേടി പുറത്താകാതെ നിന്ന മൊഹമ്മദ് അസറുദ്ദീന്റെ ബാറ്റിംഗ് വെടിക്കെട്ട് കൂടിയായതോടെയാണ് കേരളം 275 പിന്നിട്ടത്‌.

RELATED ARTICLES

Most Popular

Recent Comments