കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന്

0
52

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന്. താലൂക്ക്- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും.

മൂന്നാംഘട്ട സമരപരിപാടികൾ 28 ന് പ്രഖ്യാപിക്കും. ഡൽഹി അതിർത്തികളിലെ കർഷക സമരം 92 ദിവസം പിന്നിട്ടു.മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തപക്ഷം പാർലമെന്റിലേക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു.

പാർലമെന്റ് മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും രാജസ്ഥാനിലെ സികാറിൽ സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.