Wednesday
4 October 2023
27.8 C
Kerala
HomeKeralaവർഗീസിൻറെ സഹോദരങ്ങൾക്ക് നഷ്ടപരിഹാരം

വർഗീസിൻറെ സഹോദരങ്ങൾക്ക് നഷ്ടപരിഹാരം

തിരുനെല്ലി കാട്ടിൽ പോലീസ് വെടിയേറ്റു മരിച്ച വർഗീസിൻറെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവർക്ക് സെക്രട്ടറിതല സമിതി ശുപാർശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ തീരുമാനിച്ചു. 1970 ഫെബ്രുവരി 18-നാണ് വർഗീസ് കൊല്ലപ്പെട്ടത്.

വർഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നൽകാനായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. തുടർന്ന് സഹോദരങ്ങൾ നൽകിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

 

 

RELATED ARTICLES

Most Popular

Recent Comments