കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നതൊഴിവാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കർണാടകം നിയന്ത്രണം ഏർപ്പടുത്തിയത് മൂലം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അവശ്യസാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പോലും തടയുന്ന സ്ഥിതിയുണ്ട്.
അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.