പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക്‌ പടരുന്നു , സ്ഥിരീകരിച്ചത് റഷ്യയിൽ

0
16

പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക്‌ പടരുന്നുവെന്ന് കണ്ടെത്തൽ.ദക്ഷിണ റഷ്യയിലാണ് മനുഷ്യരിലേക്ക്‌ പടരുന്നുവെന്ന് കണ്ടെത്തിയത്.കോഴിവളർത്തൽ കേന്ദ്രത്തിലെ ഏഴ്‌ തൊഴിലാളികൾക്കാണ്‌ രോഗം പിടിപെട്ടത്‌. പക്ഷിപ്പനി പടർത്തുന്ന എച്ച്‌5എൻ8 വൈറസിന്റെ ജനിതക ഘടകങ്ങൾ ഗവേഷകർ വേർതിരിച്ചെടുത്തു‌.

ഈ ഫാമിൽ ഡിസംബറിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. വൈറസ്‌ ബാധിതരായവരുടെ ആരോഗ്യ നില തൃപ്തികരമാണ്‌. പക്ഷികളിലേക്കും മനുഷ്യരിലേക്കും കൂടുതലായി രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന വിയത്തിൽ നടപടിയ്ക്കൽ സ്വീകരിച്ചുവെന്നും അധികൃതർ അറിയിച്ചു.