അമ്മയും കുഞ്ഞും ആശുപത്രി വൈക്കത്ത് , ചൊവ്വാഴ്‌ച ഉദ്‌ഘാടനം

0
72

വൈക്കത്ത് അമ്മയും കുഞ്ഞും ആശുപത്രി ചൊവ്വാഴ്‌ച ഉദ്‌ഘാടനം ചെയ്യും. വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു നിർമിച്ച ആശുപത്രിയാണ് ഇത്.ആറു നിലകളിലായി പടുത്തുയർത്തിയ കെട്ടിടം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

32കോടി രൂപ വിനിയോഗിച്ച്‌ നിർമിച്ച അമ്മയും കുഞ്ഞും ആശുപത്രി രാവിലെ 10ന് മന്ത്രി കെ കെ ശൈലജ നാടിനു സമർപ്പിക്കും.ലേബർ റൂമുകൾ, കുട്ടികൾക്കുള്ള ഐസിയു, ഒബ്സർവേഷൻ റൂമുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്ന ആശുപത്രിയിൽ 200 കിടക്കകൾ സജ്ജീകരിക്കാനാകും. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയിലാണ്.

നിർധനർ തിങ്ങി പാർക്കുന്ന വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും സ്ത്രീകൾക്കും കുട്ടികൾക്കും അമ്മയും കുഞ്ഞും ആശുപത്രി യാഥാർഥ്യമാകുന്നതോടെ മികച്ച ചികിത്സ ഉറപ്പാക്കാനാകുമെന്ന് വൈക്കം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. അനിത പറഞ്ഞു.