കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 17 മുതൽ എറണാകുളത്ത്

0
63

കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 17 മുതൽ എറണാകുളത്ത് ആരംഭിക്കും. ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദർശനം തിരുവനന്തപുരത്തു സമാപിച്ചു. കൊവിഡ് സാഹചര്യത്തിലും തിരുവനന്തപുരത്തെ മേള പൂർണ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

ഡെലിഗേറ്റുകൾക്കും സംഘാടകർക്കും കൊവിഡ് പരിശോധന, തീയറ്ററിനുള്ളിൽ പകുതി പേർക്ക് മാത്രം പ്രവേശനം, പൂർണമായും റിസർവേഷൻ സൗകര്യം, ഇങ്ങനെ കൊവിഡ് കാലത്ത് വലിയ പരിമിതിക്കുള്ളിലാണ് മേള സംഘടിപ്പിച്ചത്. 17 മുതൽ എറണാകുളം മേഖലയിലെ മേള ആരംഭിക്കും. വലിയ തീയറ്ററുകളായതിനാൽ എറണാകുളത്തു കൂടുതൽ ഡെലിഗേറ്റുകൾക്ക് മേളയിൽ പങ്കെടുക്കാൻ കഴിയും.