പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ല ; മുഖ്യമന്ത്രി

0
68

എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ ഉദ്ഘടനം ചെയ്യവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് ആവർത്തിച്ചത്. ഇവിടെ ചില ആളുകൾ കോവിഡ് വാക്‌സിനേഷൻ കഴിഞ്ഞാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് പറയുന്നുണ്ട്. കേന്ദ്ര മന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിൽ നിലപാട് മുന്നേ പറഞ്ഞിട്ടുണ്ട് ആ നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്. ആ നിലപാടിൽ നിന്നും പിന്നോട്ട് പോകില്ല. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ല, നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്ന് തന്നെ. മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് നമ്മുടെ പാരമ്പര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വർഗീയതയെ ചെറുക്കാനെന്ന പേരിൽ കോൺഗ്രസ് ഇപ്പോൾ എസ് ഡി പി ഐയുടെയും, ബി ജെ പി യുടെയും പുറകെ പോകുന്ന കാഴ്ചയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ന്യൂന പക്ഷങ്ങൾ വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ എൽ ഡി എഫിനൊപ്പം ചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് വാക്‌സിനേഷൻ കഴിഞ്ഞാൽ രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.