അസെൻഡ്‌ നിക്ഷേപസംഗമം: ധാരണപത്രം ഒപ്പിട്ട 148 പദ്ധതിയിൽ 100നും ഭൂമി

0
37

എൽഡിഎഫ്‌ സർക്കാർ 2020ൽ സംഘടിപ്പിച്ച അസെൻഡ്‌ നിക്ഷേപ സംഗമം സംസ്ഥാനത്തിന്റെ വ്യവസായ കുതിപ്പിൽ നിർണായകമാകുന്നു. സംഗമത്തിൽ ധാരണപത്രം ഒപ്പിട്ട 148 പദ്ധതിയിൽ 100നും ഭൂമി കണ്ടെത്തി. 82 പദ്ധതിയിൽ വിശദ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി. 62 എണ്ണം തുക ലഭ്യമാകുന്ന ഘട്ടത്തിലുമാണ്‌. ഡിസംബർവരെ 180 കോടി രൂപയുടെ 25 പദ്ധതി യാഥാർഥ്യമായി‌.

രണ്ടു വർഷത്തിനുള്ളിൽ 16,000 കോടിയുടെ പദ്ധതി യാഥാർഥ്യമാകും. കെഎസ്‌ഐഡിസി വഴി 6000 കോടിയുടെയും കിൻഫ്ര വഴി 3000 കോടിയുടെയും കെ ബിപ്‌ വഴി 4074 കോടിയുടെയും പദ്ധതി ഇതിൽ ഉൾപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളിൽ 50,000 കോടിയുടെ പദ്ധതി യാഥാർഥ്യമാകുമെന്ന്‌ വ്യവസായ വകുപ്പ്‌ അറിയിച്ചു.

കെഎസ്‌ഐഡിസിയുടെയും കിൻഫ്രയുടെയും മേൽനോട്ടത്തിൽ സംസ്ഥാനത്ത്‌ 14 വ്യവസായ പാർക്കാണ്‌ ഒരുങ്ങുന്നത്‌. പാലക്കാട്ട്‌ മെഗാ ഫുഡ്‌ പാർക്കും ലൈറ്റ്‌ എൻജിനിയറിങ്‌ പാർക്ക്‌ രണ്ടാം ഘട്ടവും പ്രവർത്തനം തുടങ്ങി. ഡിഫൻസ്‌ പാർക്കും ചേർത്തല ഫുഡ്‌പാർക്കും പൂർത്തിയായി. ലൈഫ്‌ സയൻസ്‌ പാർക്കിന്റെയും കെൽപാം റൈസ്‌ പാർക്കിന്റെയും നിർമാണം പുരോഗമിക്കുന്നു. പെട്രോ കെമിക്കൽ പാർക്കിനും സ്‌പൈസസ്‌ പാർക്കിനും ശിലയിട്ടു. റൈസ്‌ പാർക്കിനും ഉടൻ ശിലയിടും.കെട്ടിടം നിർമിച്ച് വ്യവസായികൾക്ക് നൽകുന്ന മൾട്ടി-സ്റ്റോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടം പുരോഗമിക്കുന്നു‌.

See also: