സൗദി അബഹ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം

0
61

സൗദി അബഹ വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. പരിക്കുകളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

യെമൻ അതിർത്തിയിൽനിന്നും 120 കിലോമീറ്റർ അകലെയാണ് അബഹ വിമാനത്താവളം.തീവ്രവാദികളായ ഹൂത്തി മലീഷ്യകളാണ് ആക്രമണം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ രംഗത്തെത്തി. സൗദിയിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ആക്രമണത്തെ യു എസ്, ഫ്രാൻസ്, ജി സി സി, അറബ് രാജ്യങ്ങൾ തുടങ്ങിയവർ അപലപിച്ചു.