മ്യാൻമറിൽ ഭരണം അട്ടിമറിച്ച സൈനിക മേധാവികൾക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധം

0
55

മ്യാൻമറിൽ ജനാതിപത്യ ഭരണം അട്ടിമറിച്ചു പട്ടാളഭരണം നടപ്പാക്കിയ സൈനിക മേധാവികൾക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധം.യു.എസിൽ തടഞ്ഞുവെച്ച 100 കോടി ഡോളർ വരുന്ന മ്യാൻമർ സർക്കാർ ഫണ്ട് സൈന്യത്തിന് ഇതോടെ പിൻവലിക്കാനാകില്ല. കയറ്റുമതി വിലക്കും ഏർപ്പെടുത്തും. ബർമ സർക്കാറിന്റെ മറ്റു ഫണ്ടുകളും മരവിപ്പിക്കും .

മ്യാൻമറിൽ സിവിലിയൻ നേതാവ് ഓങ് സാൻ സൂചിയേയും സഹായികളെയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ സൈന്യം രാജ്യത്തിനുമേൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തലസ്ഥാന നഗരമായ നയ്പിഡാവ്, വാണിജ്യ തലസ്ഥാനമായ യാംഗോൺ തുടങ്ങിയ നഗരങ്ങളിലുൾപ്പെടെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.

മ്യാന്മർ അട്ടിമറിക്കെതിരെ യു.എൻ മനുഷ്യാവകാശ കമീഷൻ വെള്ളിയാഴ്ച പ്രമേയം അവതരിപ്പിക്കുമെങ്കിലും റഷ്യ, ചൈന രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാവാത്തതിനാൽ പരാജയപ്പെടുമെന്നാണ് സൂചന.