ബാബുരാജ് ചിത്രം ബ്ലാക്ക് കോഫി ഫെബ്രുവരി 19-ന് തീയേറ്ററുകളിൽ

0
16

ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോഫി ഫെബ്രുവരി 19-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ലാൽ, ശ്വേത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൽ സണ്ണി വെയ്ൻ, സിനി സെെനുദ്ദീൻ ,കേളുമൂപ്പൻ എന്നിവരും അഭിനയിക്കുന്നുണ്ട്.

സുധീർ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോർജ്ജ്, സാജൂ കൊടിയൻ, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഒവിയ, ലെന, രചന നാരായണൻ കുട്ടി, ഓർമ ബോസ്, പൊന്നമ്മ ബാബു, തെസ്നിഖാൻ, അംബിക മോഹൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്,സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ഗായകർ-ജാസി ഗിഫ്റ്റ്, മഞ്ജരി, എഡിറ്റർ-സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തറ, കല-രാജീവ് കോവിലകം,ജോസഫ്. വാർത്താ പ്രചരണം-എ എസ് ദിനേശ്.