ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം , അതീവ ജാഗ്രതാ നിര്‍ദേശം

0
23

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. പ്രളയത്തിന് സാധ്യത ഉള്ളതിനാൽ ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തപോവന്‍ റെയ്‌നി എന്ന പ്രദേശത്താണ് അപകടം നടന്നത്. അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നതിനാൽ ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയർന്നു. നിലവിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും സ്ഥലത്ത് പ്രവർത്തനങ്ങൾ ശക്തമാക്കി.

സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.