സാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം 21 .7 കോടി രൂപ വിതരണം ചെയ്തു

0
32

നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് ഈ സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം ചെയ്തതായി നോർക്ക സി ഇ ഒ അറിയിച്ചു . 3598 പേർക്കാണ് ഈ ആനുകൂല്യം ലഭിച്ചത് .

മരണാനന്തര ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സ സഹായം,അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുവാനുള്ള ധനസഹായം, തിരികെ യെത്തിയ പ്രാവസികളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഒന്നര ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനം ഉള്ള, രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയും ഇപ്പോൾ നാട്ടിൽ കഴിയുകയും ചെയ്യുന്നവർക്കാണ് സഹായം ലഭിക്കുന്നത്.

അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

അതേസമയം കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ നിന്ന് 50 കോടി രൂപ നോർക്ക റൂട്ട്‌സിന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.