വിഗ്രഹത്തിന്റെ തൂണിൽ തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപണം, ദളിത് ബാലന് 60,000 രൂപ പിഴ, എട്ടുപേർക്കെതിരേ കേസ്

0
81

“ദൈവത്തിന് ഞങ്ങളെ ഇഷ്ടമല്ലെങ്കിൽ ഞങ്ങൾ അവനോട് പ്രാർത്ഥിക്കുന്നില്ല. ഡോ.ബി ആർ അംബേദ്കറിന് ഞങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കും,” – മകൻ ക്ഷേത്രത്തിന്റെ തൂണിൽ സ്പർശിച്ചതിന് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് അമ്മ ശോഭന പറഞ്ഞ വാക്കുകളാണിവ. കർണ്ണാടകയിലെ കോലാർ ജില്ലയിലെ ഉള്ളെരഹള്ളിയിലാണ് സംഭവം. പ്രദേശത്തെ ഭൂതമ്മ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണത്തിനിടെ ദളിലത് ബാലൻ ക്ഷേത്ര തൂണിൽ സ്പർശിച്ചെന്നാരോപിച്ചു എന്നാരോപിച്ച് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയായിരുന്നു. ഒക്ടോബർ ഒന്നിന് 60,000 രൂപ പിഴ നൽകണമെന്നായിന്നാണ് ഒരു വിഭാ​ഗം കുടുംബത്തെ അറിയിച്ചത്.

സെപ്തംബർ 9 നാണ് സംഭവം നടന്നത്. മകൻ ക്ഷേത്രം അശുദ്ധമാക്കിയെന്നാരോപിച്ചാണ് കുടുംബത്തോട് പിഴ അടയ്ക്കാൻ പറഞ്ഞത്. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവർ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് പിഴയടയ്ക്കണമെന്ന് പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതിനാൽ ക്ഷേത്രം വൃത്തിയാക്കണമെന്നും പെയിന്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുകായായിരുന്നു. പ്രദേശത്തെ ഏതാനും ദലിത് സംഘടനകളോട് പറഞ്ഞതോടെയാണ് വിഷയം പുറത്തു വന്നത്.

സെപ്തംബർ 8 ന് നടന്ന ഭൂതയമ്മ മേള ഗ്രാമവാസികൾ ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ നടന്ന ഘോഷയാത്രയ്ക്കിടെ വീട് പുറത്തുണ്ടായിരുന്ന പത്താം ക്ലാസുകാരനായ മകൻ വിഗ്രഹത്തിൽ ഘടിപ്പിച്ച ഒരു തൂണിൽ തൊട്ടു. ഇത് ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും അതിക്രമം ആരോപിച്ച് ഗ്രാമത്തിലെ മുതിർന്നവരുടെ മുമ്പാകെ ഹാജരാകാൻ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം, മുതിർന്നവരെ കണ്ട ശോഭമ്മ, ഒക്ടോബർ 1-നകം 60,000 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിൽ ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ് ഉൾപ്പെടെ എട്ടാളുടെപേരിൽ മാസ്തി പോലീസ് കേസെടുത്തു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണം നടക്കുന്നതിനിടെ കുട്ടി വിഗ്രഹത്തിലും ദണ്ഡിലും സ്പർശിച്ചുവെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവർ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് 60,000 രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതിനാൽ ക്ഷേത്രം വൃത്തിയാക്കണമെന്നും പെയിന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.