പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0
15

 

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി ഒ സൂരജിനെതിരെ വിജിലന്‍സ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പാലം അഴിമതിയില്‍ സര്‍ക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ സൂരജിന് നിര്‍ണായക പങ്കുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. ആര്‍ഡിഎക്‌സ് കമ്പനിക്ക് മുൻകൂറായി തുക നല്‍കിയശേഷം സൂരജിന്റെ മകന്‍ ഭൂമി വാങ്ങി. മൂന്ന് കോടി 30 ലക്ഷം രൂപയുടെ ഭൂമിയാണ് വാങ്ങിയത്. രേഖകളില്‍ കാണിച്ചത് ഒരുകോടി മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.